Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർമല ഫ്രാൻസിൽ; ഫ്രഞ്ച് പ്രതിരോധമന്ത്രിയെ കണ്ടു

nirmala-sitharaman

ന്യൂഡൽഹി∙ വാർഷിക ചർച്ചയ്ക്കായി ഫ്രാൻസിലെത്തിയ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലിയുമായി പാരിസിൽ കൂടിക്കാഴ്ച നടത്തി. ഫ്രാൻസിൽനിന്ന് ഇന്ത്യ വാങ്ങുന്ന 36 റഫാൽ യുദ്ധവിമാനങ്ങളുടെ നിർമാണ പുരോഗതി ഇരുവരും വിലയിരുത്തി. റഫാൽ നിർമാതാക്കളായ ഡാസോ ഏവിയേഷന്റെ പ്ലാന്റ് മന്ത്രി സന്ദർശിക്കുമെന്നാണു വിവരം. 

ഇതിനിടെ, റഫാൽ കരാറിൽനിന്ന് ഒഴിവായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്എഎൽ) ഐക്യദാർഢ്യം പ്രഖ്യാപിച്ചു നാളെ ബെംഗളൂരുവിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ചടങ്ങിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കും. 

എച്ച്എഎൽ ആസ്ഥാനം സന്ദർശിക്കാനായിരുന്നു ആദ്യ തീരുമാനം.