Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയ്പുരിൽ 18 പേർക്കുകൂടി സിക വൈറസ്

mayami-zika

ന്യൂഡൽഹി∙ രാജസ്ഥാനിലെ ജയ്പുരിൽ 18 പേർക്കു കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 50 ആയി. ഇവരിൽ 30 പേരുടെ രോഗം ഭേദമായിട്ടുണ്ടെന്നാണ് വിവരം.

ജയ്പുരിലെ ശാസ്ത്രി നഗർ മേഖലയിൽ മാത്രം 10 പേർക്ക് പുതതായി രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. കഴിഞ്ഞമാസം 12 നാണ് ആദ്യമായി രോഗം കണ്ടെത്തിയത്.