മോദി ജപ്പാനിൽ; ഇന്നും നാളെയും ഉച്ചകോടി

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിൽ. ഇന്നും നാളെയും  ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമൊത്തുള്ള വാർഷിക ഉച്ചകോടിയിൽ സംബന്ധിക്കും. 2014 സെപ്റ്റംബറിൽ ആദ്യമായി ജപ്പാൻ സന്ദർശിച്ച താൻ ഇതു 12–ാം തവണയാണു  ഷിൻസോ ആബെയെ കാണുന്നതെന്നു ജപ്പാൻ യാത്രയ്ക്കു തൊട്ടുമുൻപ് മോദി പ്രസ്താവനയിൽ അറിയിച്ചു.

സാമ്പത്തിക, സാങ്കേതിക  ആധുനികീകരണത്തിൽ ജപ്പാൻ ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത സുഹൃത്താണെന്നും 2 രാജ്യങ്ങളും വിജയിക്കുന്ന ജോടികളാണെന്നും മോദി അഭിപ്രായപ്പെട്ടു. ബിസിനസ്,വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി, ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്യും.