കർണാടക ഫലം ‌ ബിജെപി വിരുദ്ധ വികാരം: കോൺഗ്രസ്

ന്യൂഡൽഹി∙ കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ മാറുന്ന രാഷ്ട്രീയാന്തരീക്ഷത്തിന്റെ സൂചനയാണെന്ന് കോൺഗ്രസ്. ബിജെപിക്കെതിരെ രാജ്യമൊട്ടാകെ ജനവികാരം ഉയരുന്നതിന്റെ തെളിവാണിത്. ഇതിനു മുൻപു വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്കു തിരിച്ചടി നേരിട്ടു.

നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽനിന്നു പുറത്താക്കപ്പെടുമെന്നതിന്റെ സൂചനയാണിതെന്നു കോൺഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.