നരേന്ദ്ര മോദിയുടെ ജീവിതകഥ വരുന്നു

നരേന്ദ്രമോദി

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചു ശശി തരൂരിന്റെ പ്രതിപക്ഷ വീക്ഷണത്തിന് ആർ. ബാലശങ്കറിന്റെ ബദൽ. ‘ഓർഗനൈസർ’ വാരികയുടെ മുൻ പത്രാധിപരും പാർട്ടി പരിശീലന വിഭാഗം കൺവീനറും മലയാളിയുമായ ബാലശങ്കർ, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പതിവുകൾ തെറ്റിച്ച നേതാവിന്റെ കഥയാണ് ‘നരേന്ദ്ര മോദി– ദ് ക്രിയേറ്റിവ് ഡിസ്റപ്റ്റർ’ എന്ന കൃതിയിൽ പറയുന്നത്.

മോദിപക്ഷത്തു നിന്നാണു രചന. മോദി–അമിത് ഷാ വിജയസഖ്യത്തെ വിശകലനം ചെയ്യാൻ ഒരു അധ്യായം മാറ്റിവച്ചിട്ടുണ്ട്. ഗുജറാത്ത് കലാപത്തെയും അയോധ്യ പ്രശ്നത്തെയും കുറിച്ചു പരാമർശമില്ലാത്തതു ശ്രദ്ധേയം.

ധനമന്ത്രി അരുൺ ജയ്റ്റ്‌‌ലിയുടേതാണ് അവതാരിക. അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവരുടെ കുറിപ്പുകളുമുണ്ട്.  അടുത്ത മാസം പുറത്തിറങ്ങുന്ന ഇംഗ്ലിഷ് കൃതിയുടെ പ്രസാധകർ കൊണാർക്. ലോക്സ‌ഭാ തിരഞ്ഞെടുപ്പിനു മുൻപേ ഹിന്ദി,മലയാളം,തമിഴ്,ഗുജറാത്തി, പഞ്ചാബി,മറാഠി,കന്നഡ ഭാഷകളിൽ പരിഭാഷയിറങ്ങും.