Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷ അംബാനി-ആനന്ദ് പിരമൽ രാജകീയവിവാഹം; 48 വിമാനങ്ങളിൽ ഹിലറി ക്ലിന്റൻ വരെ

Mukesh Ambani and wife with Hillary Clinton യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റൻ (മധ്യത്തിൽ) മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കുമൊപ്പം.

ഉദയ്പുർ∙ പ്രിയങ്ക ചോപ്ര, ആമിർ ഖാൻ, ഷാറുഖ് ഖാൻ, ഐശ്വര്യ റായി, വിദ്യ ബാലൻ, സച്ചിൻ തെൻഡുൽക്കർ... ഇന്ത്യയിലേറ്റവും സമ്പന്നനായ വ്യക്തി മുകേഷ് അംബാനിയുടെ മകൾ ഇഷയുടെ വിവാഹത്തിനു മുൻപുള്ള 3 ദിവസത്തെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പറന്നിറങ്ങിയ അതിഥികളിൽ ചിലർ മാത്രമാണ് ഇവർ.

48 ചാർട്ടേഡ് വിമാനങ്ങളിലായി ഇന്നലെ ഉദയ്പുർ വിമാനത്താവളത്തിൽ ഇറങ്ങിയവരിൽ യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റൻ വരെ ഉൾപ്പെടുന്നു. ആകെ 1200 അതിഥികൾക്കാണു ക്ഷണം. 108 തദ്ദേശീയ കലാരൂപങ്ങളാണു ഹോട്ടലിനെ അലങ്കരിക്കുന്നത്. രണ്ടാമത്തെ വിവാഹപൂർവ ആഘോഷം ഇന്നു നടക്കും. വ്യവസായി ആനന്ദ് പിരമൽ ആണ് വരൻ.