യുഡിഎഫ് മേഖലാ ജാഥകൾ ഫെബ്രുവരി 12 മുതൽ

തിരുവനന്തപുരം ∙ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രചാരണത്തിനായി യുഡിഎഫിന്റെ മേഖലാ ജാഥകൾ ഫെബ്രുവരി 12 മുതൽ 20 വരെ നടത്തുമെന്നു കൺവീനർ പി.പി.തങ്കച്ചൻ അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന യുഡിഎഫ് ഉപസമിതി യോഗത്തിലാണു തീരുമാനം.

കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ മേഖലാ ജാഥ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ.മജീദും കോഴിക്കോട്, മലപ്പുറം പാലക്കാട് ജില്ലകളിലെ ജാഥ കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസനും, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ ജാഥ കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ എംഎൽഎയും, കോട്ടയം ഇടുക്കി ജാഥ ജനതാദൾ ദേശീയ സെക്രട്ടറി വർഗീസ് ജോർജും, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജാഥ എൻ.കെ.പ്രേമചന്ദ്രൻ എംപിയും നയിക്കും. മേഖലാജാഥകളുടെ വിജയത്തിനായി 19, 20 തീയതികളിൽ ആലേചനായോഗം ചേരും.