Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുള്ളൻകൊല്ലിയിൽ ഇടത് പഞ്ചായത്ത് അംഗം ബിജെപിയിൽ ചേർന്നു

മുള്ളൻകൊല്ലി (വയനാട്) ∙ മുള്ളൻകൊല്ലി പഞ്ചായത്തിലെ പാളക്കൊല്ലി വാർഡിലെ സിപിഎം അംഗം ചാലക്കൽ ഷെൽജൻ ബിജെപിയിൽ ചേർന്നു. കേന്ദ്ര സർക്കാർ നടത്തുന്ന ജനക്ഷേമകരമായ പദ്ധതികളോടുള്ള താൽപര്യത്തിലാണ് താൻ സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കുന്നതെന്ന് ഷെൽജൻ അറിയിച്ചു.

മുളളൻകൊല്ലി പഞ്ചായത്ത് ഭരണ സമിതിയിൽ ബിജെപി അംഗബലം രണ്ടായി. തിരഞ്ഞെടുപ്പിൽ പത്താം വാർഡിൽ നിന്ന് സിനി രാജൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സിപിഎം മുള്ളൻകൊല്ലി ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവർ നേരത്തെ ബിജെപിയിൽ ചേർന്നിരുന്നു.

related stories
Your Rating: