തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനം വർധിപ്പിച്ചു

തിരുവനന്തപുരം∙ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനം വർധിപ്പിച്ചതായി മന്ത്രി കെ.ടി.ജലീൽ അറിയിച്ചു. ഗ്രാമ പഞ്ചായത്തുകൾ മുഖേന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും (പിഎച്ച്സി) ബ്ലോക്ക് പഞ്ചായത്ത് മുഖേന സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും (സിഎച്ച്സി) നിയമിക്കപ്പെടുന്ന ഡോക്ടർമാർക്കു പദ്ധതിവിഹിതത്തിൽ നിന്നു 41,475 രൂപ വീതവും പാരാ മെഡിക്കൽ ജീവനക്കാർക്ക് 23,100 രൂപ വീതവും വേതനം നൽകും. 

മറ്റു വിഭാഗങ്ങളിലെ ജീവനക്കാരുടെ പുതുക്കിയ വേതനം ചുവടെ. ബ്രാക്കറ്റിൽ പഴയ വേതനം.

∙ ബഡ്‌സ് സ്‌കൂളുകളിലെ യോഗ്യതയില്ലാത്ത ജീവനക്കാരുടെ വേതനം 7,500 രൂപ (3,600)

പത്താംതരം കഴിയാത്ത ഹെൽപ്പർമാർ 6,000 (3,600) 

നിശ്ചിത യോഗ്യതയുള്ളവർ 20,000 (10,000)

ബിരുദ അധ്യാപകർ 15,000 (10,000)

അസിസ്റ്റന്റ് അധ്യാപകർ 12,000 (10,000)

∙ ഗ്രാമ പഞ്ചായത്തുകളിലെ ടെക്‌നിക്കൽ അസിസ്റ്റന്റ്: 21,000 (13,000)

∙ ഹയർസെക്കൻഡറി, ഹൈസ്‌കൂൾ ലൈബ്രേറിയന്മാർക്കു നിലവിൽ വേതനമില്ല. ഇവർക്കു 8,000 രൂപ വീതം.

∙ പകൽവീട്, വൃദ്ധസദനം തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു 8,000 രൂപ വീതം.

∙ സ്‌കൂൾ കൗൺസലർമാർക്കു 14,500 രൂപ വീതം. ജാഗ്രതാസമിതികൾക്ക് 10,000 രൂപ വീതം നൽകും.