വിഴിഞ്ഞം: എജിക്ക് ഉമ്മൻചാണ്ടി കത്തു നൽകി

തിരുവനന്തപുരം∙ വിഴിഞ്ഞം പദ്ധതി നിർമാണവുമായി ബന്ധപ്പെട്ടു തയാറാക്കിയ എജിയുടെ റിപ്പോർട്ടിലെ വസ്തുതാവിരുദ്ധമായ കാര്യങ്ങളും നടപടിക്രമങ്ങളിലെ തെറ്റുകളും ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഡൽഹിയിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ശശികാന്ത് ശർമയ്ക്കു കത്തുനൽകി.

റിപ്പോർട്ടിൽ കടന്നുകൂടിയിരിക്കുന്ന തെറ്റുകളും വീഴ്ചകളും കത്തിൽ വിശദമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.