മദ്യനയത്തിനെതിരെ നിൽപുസമരം 19ന്

കൊച്ചി ∙ മദ്യനയത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയും ചേർന്ന് നിൽപു സമരം സംഘടിപ്പിക്കുന്നു. 19ന് രാവിലെ 11 മുതൽ ഒന്നുവരെ എറണാകുളം ടൗൺ ഹാളിനു മുന്നിലാണ് 1001 പേരുടെ നിൽപു സമരം. കെസിബിസി മദ്യ വിരുദ്ധ കമ്മിഷൻ ചെയർമാൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും.

ബാറുകൾ തുറക്കാതിരിക്കുക, ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരം. സംസ്ഥാനത്തെ എല്ലാ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും സമരത്തിൽ പങ്കെടുക്കുമെന്നു മദ്യവിരുദ്ധ ഏകോപന സമിതി ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദീനും കെസിബിസി മദ്യവിരുദ്ധ സമിതി സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കലും അറിയിച്ചു.