മൂടൽമഞ്ഞ്: എയർ ഇന്ത്യാ എക്സ്പ്രസിന്റെ രണ്ടു വിമാനങ്ങൾ കോഴിക്കോട്ട് തിരിച്ചിറക്കി

കരിപ്പൂർ ∙ ഇന്നലെ പുലർച്ചെ അഞ്ചോടെ മംഗളൂരുവിൽ എത്തേണ്ട എയർ ഇന്ത്യാ എക്സ്പ്രസിന്റെ രണ്ടു വിമാനങ്ങൾ അവിടത്തെ മൂടൽമഞ്ഞുമൂലം കോഴിക്കോട് വിമാനത്താവളത്തിൽ തിരിച്ചിറക്കി. എയർ ഇന്ത്യാ എക്സ്പ്രസിന്റെ ദുബായ് –മംഗളൂരു വിമാനം 5.20നും അബുദാബി–മംഗളൂരു വിമാനം 5.45നുമാണു കരിപ്പൂരിൽ ഇറക്കിയത്.

ദുബായ് വിമാനത്തിൽ 154 യാത്രക്കാരും അബുദാബി വിമാനത്തിൽ 160 യാത്രക്കാരും ഉണ്ടായിരുന്നു. പൈലറ്റിന്റെ ജോലിസമയം തീർന്നതിനെത്തുടർന്നു പകരം പൈലറ്റുമാർ എത്തിയാണ് ഇരുവിമാനങ്ങളും മംഗളൂരുവിലേക്കു മടങ്ങിയത്. ദുബായ് വിമാനം രാവിലെ 11.30നും അബുദാബി വിമാനം 11.45നും പുറപ്പെട്ടു.