സൂര്യനെല്ലിക്കേസ്: സിബി മാത്യൂസിനെതിരെ പരാതി നൽകി

കോട്ടയം ∙ മുൻ ഡിജിപിയായിരുന്ന സിബി മാത്യൂസിന്റെ സർവീസ് സ്റ്റോറിയിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ സൂര്യനെല്ലിക്കേസിൽ ഇരയാക്കപ്പെട്ട യുവതി മുഖ്യമന്ത്രി പിണറായി വിജയനും വനിതാ കമ്മിഷനും പരാതി നൽകി.

സിബി മാത്യൂസ് എഴുതിയ ‘നിർഭയം’ എന്ന അനുഭവക്കുറിപ്പിലെ പരാമർശങ്ങളെക്കുറിച്ചുള്ള പരാതി പരിശോധിക്കുന്നതായി വനിതാ കമ്മിഷൻ അറിയിച്ചു. പുസ്തകം പ്രകാശനം ചെയ്ത വി.എസ്.അച്യുതാനന്ദനും യുവതിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്.