കെ.ഇ. മാമ്മൻ പൂർണ ഗാന്ധിയൻ: മുഖ്യമന്ത്രി

ന്യൂഡൽഹി ∙ പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കെ.ഇ.മാമ്മന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തീർത്തും ഗാന്ധിയനായി ജീവിതം നയിച്ച വ്യക്തിത്വമായിരുന്നു കെ.ഇ.മാമ്മനെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഗതാഗത മന്ത്രി തോമസ് ചാണ്ടി, കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം.മാണി, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, കോൺഗ്രസ് തിരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ഓർത്തഡോക്സ സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ തുടങ്ങിയവർ അനുശോചിച്ചു.