കെ.എം.ഏബ്രഹാമിനെ കുറ്റവിമുക്തനാക്കി വിജിലൻസ് റിപ്പോർട്ട്

തിരുവനന്തപുരം∙ ഐഎച്ച്ആർ‍ഡി നിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമിനെ കുറ്റവിമുക്തനാക്കി വിജിലൻസ് റിപ്പോർട്ട്. നിയമനത്തിൽ ക്രമക്കേട് ആരോപിച്ചുള്ള പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് ഒരു ക്രമക്കേടും ഇല്ലെന്നു കണ്ടെത്തി.

ഏബ്രഹാമിനു പുറമെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ബി.ശ്രീനിവാസൻ, സെലക്‌ഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവരടക്കം ആറുപേരെയാണ് എതിർകക്ഷികളാക്കിയത്. 2016 മാർച്ച് അഞ്ചിനായിരുന്നു നിയമനം നടന്നത്. ചീഫ് സെക്രട്ടറി ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയായിരിക്കെ നിശ്ചിത യോഗ്യത ഇല്ലാത്ത വ്യക്തിയെ ഐഎച്ച്ആർഡി ഡയറക്ടറായി നിയമിച്ചു എന്നായിരുന്നു ആരോപണം.

വിജിലൻസ് കോടതിയിൽ അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു.