ആരോപണത്തിൽ കാര്യമുണ്ടെങ്കിൽ ചാണ്ടിക്കെതിരെ നടപടി വേണം: സുധാകർ റെഡ്ഡി

തിരുവനന്തപുരം∙ മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങൾ തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു സിപിഐ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി. ആരോപണങ്ങളിൽ വാസ്തവമുണ്ടെങ്കിൽ എൽഡിഎഫിൽ ചർച്ച ചെയ്യുകയും നടപടി എടുക്കുകയും വേണം.

അഴിമതിയുടെ കാര്യത്തിൽ സിപിഐയുടെ നിലപാട് അർഥശങ്കയില്ലാതെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അഭിപ്രായം പറയേണ്ടതു സംസ്ഥാന നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.