കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമം കേരളത്തിൽ വർധിക്കുന്നു

തിരുവനന്തപുരം∙ കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങൾ സംസ്ഥാനത്ത് ഓരോ വർഷവും വർധിക്കുന്നതായി ബാലാവകാശ സംരക്ഷണ കമ്മിഷൻ.  പോക്സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്‌ഷ്വൽ അബ്യൂസസ്) നിയമപ്രകാരം സംസ്ഥാനത്തെ  പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയാണു കമ്മിഷന്റെ റിപ്പോർട്ട്. 2013 ൽ പോക്സോ നിയമ പ്രകാരം 1002 കേസുകളാണു റിപ്പോർട്ട് ചെയ്തതെങ്കിൽ കഴിഞ്ഞ വർഷം 2093 ആയി. 2,192 കുട്ടികൾ കഴിഞ്ഞ വർഷം വിവിധ ലൈംഗികാതിക്രമങ്ങൾക്കു വിധേയരായി.

∙ കഴിഞ്ഞ ഏതാനും വർഷം, പോക്സോ നിയമ പ്രകാരം റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ക്രമത്തിൽ 

2013– 1002

2014– 1380

2015– 1569

2016– 2093

‌∙ കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത കേസുകളിൽ 2,491 പ്രതികൾ പിടിയിലായി. ഇതിൽ 1,663 പേർ (67%) കുട്ടികളെ അടുത്തറിയുന്നവരാണ്.

∙ പീഡനത്തിനിരയായവരിൽ കൂടുതൽ കുട്ടികളും (1029 പേർ) 15-18  പ്രായപരിധിയിലുള്ളവരാണ്. 10–14 പ്രായപരിധിയിലുള്ള 800 കുട്ടികളും അഞ്ചിനും ഒൻപതിനും ഇടയ്ക്കു പ്രായമുള്ള 301 കുട്ടികളും അതിക്രമങ്ങൾക്കു വിധേയരായി. 

പ്രതികളിൽ 95.5 ശതമാനം പുരുഷൻമാരാണ്. 19-40 വയസിനിടയിൽ പ്രായമുള്ള 1244 പേരാണു പ്രതിപ്പട്ടികയിൽ കൂടുതലുള്ളത്. 41-60 പ്രായ പരിധിയിലുള്ള 569 പേരും 14 വയസിൽ താഴെയുള്ള 15 പേരും പ്രതികളായിട്ടുണ്ട്.  

∙ കേസുകളുടെ എണ്ണം ഏറ്റവും കൂടുതൽ തിരുവനന്തപുരത്താണ്– 256. കുറവ് ആലപ്പുഴയിലും– 83

മറ്റു ജില്ലകളിലെ കേസുകളുടെ എണ്ണം

കൊല്ലം– 180, പത്തനംതിട്ട– 85, കോട്ടയം– 114, ഇടുക്കി– 103, എറണാകുളം– 217, തൃശൂർ– 190, പാലക്കാട്–123, മലപ്പുറം– 241, കോഴിക്കോ‌ട്– 169, വയനാട്– 92, കണ്ണൂർ–142, കാസർകോട്– 96.

ഇരകളായ കുട്ടികളുമായുള്ള ബന്ധം, പ്രതികളുടെ എണ്ണം ക്രമത്തിൽ 

അയൽക്കാർ – 646  

കുടുംബാംഗങ്ങൾ– 197  

ബന്ധുക്കൾ–  164 

വാൻ, ബസ്, ഓട്ടോറിക്ഷ ഡ്രൈവർമാർ– 62 

കമിതാക്കൾ–  56 

സുഹൃത്തുക്കൾ– 289 

അധ്യാപകർ– 68 

പരിചയക്കാർ– 181