മുഖ്യമന്ത്രിക്കു വധഭീഷണി: പ്രായപൂർത്തിയാകാത്ത ആൾ കസ്റ്റഡിയിൽ

പന്തളം∙ ഫെയ്സ്ബുക്കിലൂടെ മുഖ്യമന്ത്രിക്കു വധഭീഷണി മുഴക്കിയ പ്രായപൂർത്തിയാകാത്തയാൾ പൊലീസ് പിടിയിൽ. കുളനടയിലുള്ള യുവാവാണ് പന്തളം പൊലീസ് കസ്റ്റഡിയിലായത്. 2017 ജൂലൈ മാസത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ പതിനേഴുകാരൻ സന്ദേശം പോസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദേശത്തെ തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇന്നലെ പിടികൂടിയ ഇയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു.