Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കിയിൽ സിപിഎം പിന്തുണയോടെ കേരള കോൺഗ്രസ് പ്രസിഡന്റ്

അടിമാലി ∙ കൊന്നത്തടി പഞ്ചായത്തിൽ സിപിഎം പിന്തുണയോടെ കേരള കോൺഗ്രസ് (എം) പ്രതിനിധി ജോർജ് ജോസഫ് (ജയിംസ് ജോസഫ്) പ്രസിഡന്റായി. എട്ടിനെതിരെ പത്ത് വോട്ടുകൾക്കാണ് കോൺഗ്രസിലെ എൻ.എം.ജോസിനെ പരാജയപ്പെടുത്തിയത്. 

18 അംഗ ഭരണസമിതിയിൽ കോൺഗ്രസിന് ഒൻപതും കേരള കോൺഗ്രസ് (എം)– സിപിഎം എന്നിവയ്ക്ക് അഞ്ച് അംഗങ്ങൾ വീതവുമാണുള്ളത്. 

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിലുണ്ടായ ധാരണ പ്രകാരം കോൺഗ്രസിലെ വി.കെ.മോഹനൻ നായർ പ്രസിഡന്റും കേരള കോൺഗ്ര(എം)സിലെ ഡോണ സാന്റു വൈസ് പ്രസിഡന്റുമായാണ് പഞ്ചായത്ത് ഭരിച്ചത്. 

എന്നാൽ ഇരു കക്ഷികളും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സിപിഎം– കേരള കോൺഗ്രസ് (എം) പാർട്ടികളിൽപ്പെട്ട 10 അംഗങ്ങൾ ചേർന്ന് മോഹനൻ നായർക്കെതിരെ  അവിശ്വാസത്തിന് നോട്ടിസ് നൽകി. തുടർന്നു മോഹനൻ നായർ രാജിവച്ചതോടെയാണു പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്.