പിണറായി പങ്കെ‌ടുത്ത യോഗം കലക്കാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പാര

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനായും മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷകനായും പങ്കെടുത്ത പൊലീസ് പെൻഷൻ സംഘടനകളുടെ ലയന സമ്മേളനത്തിനു സ്റ്റേ ആവശ്യപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി കോടതിയെ സമീപിച്ചതു വിവാദത്തിൽ. സംഘടാവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കപ്പെട്ട പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ നെടുമങ്ങാട് താലൂക്ക് സെക്രട്ടറിയായിരുന്ന സിപിഎം നേതാവാണു കോടതിയെ സമീപിച്ചത്.

മുഖ്യമന്ത്രിയുടെ അഭിപ്രായം പരിഗണിച്ചു നടത്തിയ ലയന സമ്മേളനം തടയാനായിരുന്നു ശ്രമം. അസോസിയേഷനിൽനിന്നു പുറത്താക്കപ്പെട്ട മുൻ സെക്രട്ടിയുടെ സഹായത്തോടെ സിപിഎം നേതാവ് നൽകിയ കേസ് ജില്ലാ മുനിസിപ്പൽ കോടതി പരിഗണിച്ചില്ല. ക്രമക്കേടിന്റെ പേരിൽ പുറത്താക്കപ്പെട്ട മുൻ ഭാരവാഹി താലൂക്ക് നേതാവിനെ കൂട്ടുപിടിച്ചു സംഘടനയ്ക്കെതിരെ പ്രവർത്തിക്കുന്നുവെന്നാണ് അസോസിയേഷന്റെ ആരോപണം.