ഷോണിന്റെ പരാതി റെയിൽവേ പൊലീസിന് കൈമാറി

ഷോണ്‍ ജോര്‍ജ്, നിഷ ജോസ് കെ. മാണി

കോട്ടയം ∙ നിഷ ജോസ് കെ.മാണി എഴുതിയ പുസ്തകത്തിലെ വിവാദ പരാമർശത്തിന്റെ പേരിൽ ഷോൺ ജോർജ് സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതി അന്വേഷണത്തിനായി തിരുവനന്തപുരം റെയിൽവേ പൊലീസിനു കൈമാറി. അതേസമയം, ദി അദർസൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായി നിഷ ഫെയ്സ്‌ബുക്കിൽ പ്രതികരിച്ചു. പുസ്തകത്തിലെ പരാമർശങ്ങളിൽ നിന്നു പിൻമാറിയെന്ന പ്രചാരണത്തിൽ കഴമ്പില്ലെന്നും നിഷ പറഞ്ഞു. 

രാത്രിയിൽ ട്രെയിൻ യാത്രയ്ക്കിടെ ഒരു രാഷ്ട്രീയ നേതാവിന്റെ മകനിൽ നിന്നു മോശം പെരുമാറ്റം അനുഭവിക്കേണ്ടി വന്നതായി നിഷയുടെ പുസ്തകത്തിൽ വന്നതാണു വിവാദമായത്.  ഇതു താനാണെന്ന മട്ടിൽ സാമൂഹിക മാധ്യമങ്ങളിൽ വന്നുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണു ഷോൺ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകിയത്. അന്നു ട്രെയിനിലുണ്ടായിരുന്ന ടിടിഇയെയും സഹയാത്രികരെയും  ചോദ്യം ചെയ്യണമെന്നുമാണു ഷോണിന്റെ ആവശ്യം.