Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളവും ത്രിപുരയുടെ വഴിയെ: പ്രധാനമന്ത്രി

book-release പി.എസ്.ശ്രീധരൻ പിള്ള രചിച്ച ‘ഡാർക്ക് ഡേയ്സ് ഓഫ് ഡെമോക്രസി’ എന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി മാർത്തോമ്മാ സഭ ഡൽഹി ബിഷപ് ഗ്രിഗോറിയോസ് മാർ സ്തേഫാനോസിനു നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. കുമ്മനം രാജശേഖരൻ, പി.എസ്.ശ്രീധരൻ പിള്ള, പി.കെ.കൃഷ്ണദാസ് തുടങ്ങിയവർ സമീപം.

ന്യൂഡൽഹി∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വഴിയിലാണു കേരളവുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ത്രിപുരയടക്കം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലെത്തിയിരിക്കുന്നു. കേരളത്തിലെ ജനങ്ങൾ വലിയ തോതിൽ ബിജെപിയെ പിന്തുണയ്ക്കുകയാണ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്നും ബിജെപി സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ളയുടെ കഴിവിലും നേതൃമികവിലും ജനങ്ങൾക്കു വിശ്വാസമുണ്ടെന്നും മോദി പറഞ്ഞു.

പി.എസ്.ശ്രീധരൻ പിള്ളയുടെ പുസ്തകപ്രകാശനത്തിനു ശേഷം കേരളത്തിലെ എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പ്രധാനമന്ത്രി. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, മുൻ സംസ്ഥാന അധ്യക്ഷരായ പി.എസ്. ശ്രീധരൻപിള്ള, പി.കെ. കൃഷ്ണദാസ്, കേരള കോൺഗ്രസ് നേതാവ് പി.സി. തോമസ്, കെ.ജി. വേണുഗോപാൽ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

related stories