ചിരട്ടപ്പാൽ ഇറക്കുമതി: തീരുമാനത്തിൽ മാറ്റം ഇല്ലെന്ന് കണ്ണന്താനം

ന്യൂഡൽഹി∙ റബർ ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫിസിന്റെ തീരുമാനത്തിൽ താൻ ഉറച്ചു നിൽക്കുകയാണെന്നു കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം. കേരളത്തിലെ ചില ജനപ്രതിനിധികൾ ഇക്കാര്യത്തിൽ ഉന്നയിച്ച വാദങ്ങൾ ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചതു പ്രകാരമാണു ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ഈ വിഷയം അജൻഡയിൽനിന്ന് ഒഴിവാക്കാൻ നിർബന്ധിതരായത്. മറിച്ചൊരു തീരുമാനം ഉണ്ടായതായി കേരളത്തിലെ ജനങ്ങൾ വിശ്വസിക്കേണ്ടതില്ലെന്നു മന്ത്രി വ്യക്തമാക്കി.