Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി: മാർച്ചിലെ പെൻഷൻ വിതരണം ഇന്ന്

ksrtc-logo

തിരുവനന്തപുരം∙ കെഎസ്ആർടിസി പെൻഷൻകാരുടെ മാർച്ച് മാസത്തിലെ കുടിശിക ഇന്നു വിതരണം ചെയ്യും. പെൻഷൻ വിതരണത്തിനുള്ള തുക ജില്ലാ സഹകരണ ബാങ്കുകൾക്കു കൈമാറിയതായി സഹകരണവകുപ്പ് അധികൃതർ അറിയിച്ചു.

മാർച്ച് ആദ്യവാരം ലഭിക്കേണ്ട പെൻഷൻ തുകയാണിത്. പെൻഷൻകാരുടെ പട്ടികയിലെ ആശയക്കുഴപ്പത്തെ തുടർന്നാണു വിതരണം വൈകിയതെന്നാണു സഹകരണവകുപ്പിന്റെ വിശദീകരണം. ഏപ്രിൽ മാസത്തിലെ പെൻഷൻ ലഭിക്കേണ്ട സമയവും കഴിഞ്ഞെങ്കിലും ഈ തുക എപ്പോൾ വിതരണം ചെയ്യുമെന്നു തീരുമാനമായിട്ടില്ല.

related stories