ആരാധനാലയങ്ങൾ നിർമിക്കാനുള്ള തടസം നീക്കാൻ ശ്രമിക്കും: മന്ത്രി കെ.ടി.ജലീൽ

തിരുവനന്തപുരം∙ വർഷങ്ങളായി ആരാധനാലയങ്ങളും ശ്മശാനങ്ങളും നിർമിക്കാൻ നിലനിൽക്കുന്ന വിവിധ തടസ്സങ്ങൾ നീക്കാൻ സർക്കാർ ശ്രമിക്കുമെന്നു മന്ത്രി കെ.ടി.ജലീൽ. മുസ്‌ലിം–ക്രൈസ്തവ മത സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണു മന്ത്രി നിലപാട് വ്യക്തമാക്കിയത്.

ക്രിസ്ത്യൻ മത അധ്യാപകർക്കു പെൻഷൻ ഏർപ്പെടുത്തണമെന്ന മതമേലധ്യക്ഷന്മാരുടെ ആവശ്യം മന്ത്രിസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാമെന്നു മന്ത്രി ഉറപ്പു നൽകി. കേരളത്തിൽ ആദ്യമായിട്ടാണു ന്യൂനപക്ഷ സമുദായങ്ങളിലെ എല്ലാ വിഭാഗങ്ങളുടെയും യോഗം സംഘടിപ്പിക്കപ്പെടുന്നത്. ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം, മാർ ആൻഡ്രൂസ് താഴത്ത്, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയസ്, ബിഷപ് ജോസഫ് മാർ ബർണബാസ്, ബിഷപ് ജോജു മാത്യുസ് തുടങ്ങിയവർ പ്രസംഗിച്ചു.