പിഎസ്‌സി അംഗത്തെ പുറത്താക്ക​ണമെന്നു രാഷ്ട്രപതിക്കു പരാതി

തിരുവനന്തപുരം∙ പിഎസ്‌സി അംഗം ആർ.പാർവതീദേവിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു രാഷ്ട്രപതിക്കു പരാതി. ഭരണഘടനയുടെ 317 (1) വകുപ്പ് പ്രകാരം തുടർനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെപിസിസി സെക്രട്ടറിയും കേരള സർവകലാശാലാ സിൻഡിക്കറ്റ് അംഗവുമായ ജ്യോതികുമാർ ചാമക്കാല പരാതി നൽകിയത്.

പിഎസ്‌സി അംഗമെന്ന നിലയിൽ, മുൻകാല രാഷ്ട്രീയബന്ധം ഉപേക്ഷിച്ചു നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട വ്യക്തി സിപിഎമ്മിന്റെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതോടെ അവർക്കെതിരെ നടപടി അനിവാര്യമാണെന്നു പരാതിയിൽ പറയുന്നു. ഭരണഘടനയുടെ 317 (1) വകുപ്പ് പ്രകാരമുള്ള അച്ചടക്ക ലംഘനത്തിന്റെ പരിധിയിൽ ഇത് ഉൾപ്പെടും. പരാതി സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വിടണമെന്നും അതിന്മേൽ തീരുമാനം വരുന്നതുവരെ ഭരണഘടനയുടെ 317 (2) വകുപ്പ് അനുസരിച്ചു പിഎസ്‌സി അംഗത്തെ സസ്‌പെൻഡ് ചെയ്യണമെന്നും പരാതിയിലുണ്ട്.