ഹർത്താലിൽനിന്നു കെഎസ്ആർടിസിയെ ഒഴിവാക്കണമെന്ന് തച്ചങ്കരി

തിരുവനന്തപുരം∙ ഹർത്താലുകളിൽനിന്നു കെഎസ്ആർടിസി സർവീസുകളെ ഒഴിവാക്കണമെന്ന് എംഡി ടോമിൻ ജെ.തച്ചങ്കരി രാഷ്ട്രീയ കക്ഷികളോടും സംഘടനകളോടും അഭ്യർഥിച്ചു. നഷ്ടത്തിൽനിന്നു കരകയറാൻ ശ്രമിക്കുന്ന കെഎസ്ആർടിസിയെ ഹർത്താലുകൾ കൂടുതൽ നഷ്ടത്തിലേക്കു തള്ളിവിടുകയാണെന്നും ഹർത്താൽ അനുകൂലികൾ പലപ്പോഴും കെഎസ്ആർടിസി ബസുകൾ ആക്രമിക്കുന്നതുമൂലം വലിയ സാമ്പത്തികബാധ്യതയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാൽ, പത്രം എന്നിവയെപ്പോലെ കെഎസ്ആർടിസിയെയും അവശ്യസർവീസായി പ്രഖ്യാപിക്കണം. ഇതിനായി സർവകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.