ഫസൽ വധക്കേസ്: കോടിയേരിയെ ഉൾപ്പെടുത്തണമെന്ന് പോപ്പുലർ ഫ്രണ്ട്

കോഴിക്കോട്∙ തലശ്ശേരി ഫസൽ വധക്കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കോടിയേരി ബാലകൃഷ്ണനെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. മുഹമ്മദ് ബഷീർ.

ആഭ്യന്തര മന്ത്രിയായിരിക്കെ കേസി‍ൽ കോടിയേരി ഇടപെടൽ നടത്തിയതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്. സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളെ ഇതു ബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.