കട്ടിപ്പാറയിലേത് കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം

കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ കരിഞ്ചോലമലയിൽ ഉരുൾപൊട്ടലുണ്ടായ ഭാഗത്ത് നടക്കുന്ന രക്ഷാപ്രവർത്തനങ്ങളുടെ ആകാശദൃശ്യം. ചിത്രം : അബു ഹാഷിം ∙ മനോരമ

കോഴിക്കോട്∙ ജില്ലയിൽ ഇതുവരെയുണ്ടായ ഉരുൾപൊട്ടൽ ദുരന്തങ്ങളിൽ ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്ത സംഭവമാണു കട്ടിപ്പാറ കരിഞ്ചോലയിൽ 14നു പുലർച്ചെയുണ്ടായത്. കട്ടിപ്പാറ ദുരന്തത്തിൽ ഇതുവരെ 12 പേരുടെ മരണം ഉറപ്പിച്ചു. രണ്ടു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

2004ൽ പശുക്കടവിലുണ്ടായ ദുരന്തത്തിൽ പത്തു പേർക്കു ജീവൻ നഷ്ടപ്പെട്ടതാണ് ഇതിനു മുൻപത്തെ വലിയ ഉരുൾപൊട്ടൽ ദുരന്തം. 1984ൽ കൂരാച്ചുണ്ട് പൂവത്തുംചോല കിളികുടുക്കിയിലുണ്ടായ ഉരുൾപൊട്ടലിൽ ഒൻപതു പേരാണു മരിച്ചത്. 1968ൽ കായണ്ണ പെരിയമലയിലും ഒൻപതു പേർ മരിച്ചു.