പ്രശാന്ത് നായർക്ക് പുതിയ തസ്തിക

ന്യൂഡൽഹി∙ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നു മാറിയ പ്രശാന്ത് നായർക്കു കേന്ദ്ര പാരമ്പര്യേതര ഊർജവകുപ്പ് ഡയറക്ടറായി നിയമനം. രണ്ടാഴ്ചയ്ക്കുള്ളിൽ ചുമതലയേൽക്കും. അഭിപ്രായ ഭിന്നതകളെ തുടർന്നു പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ടു കണ്ണന്താനം, കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തിനു കത്തു നൽകിയിരുന്നു.