ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്നത് രണ്ടുലക്ഷം കേസുകൾ

ന്യൂഡൽഹി ∙ കേരള ഹൈക്കോടതിയിൽ കഴിഞ്ഞ ജൂലൈ 30 വരെ തീർപ്പാകാതെ കിടക്കുന്നത് 1,90,171 കേസുകൾ. സുപ്രീം കോടതിയിൽ കഴിഞ്ഞ മേയ് നാലുവരെ തീർപ്പാകാതെയുള്ളത് 54,013 കേസുകൾ. കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ സംബന്ധിച്ചു രാജ്യസഭയിൽ എം.പി.വീരേന്ദ്ര കുമാറിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണു കേന്ദ്ര നിയമ സഹമന്ത്രി പി.പി.ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്. കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ നാഷനൽ മിഷൻ ഫോർ ജസ്റ്റിസ് ഡെലിവറി ആൻഡ‍് ലീഗൽ റിഫോംസ് വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.