ഗവർണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചെന്നൈയിലേക്ക്

തിരുവനന്തപുരം∙ തമിഴ്നാട് മുൻമുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഗവർണർ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പ്രത്യേക വിമാനത്തിൽ ഇന്നുച്ചയോടെ ചെന്നൈയിലേക്കു പോകും. രാവിലെ ഒൻപതിനു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. 11നു ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ നടക്കും. അതിനുശേഷമാകും ചെന്നൈ യാത്ര.