സഭാ സമാധാനത്തിനുള്ള സുവർണാവസരം കാതോലിക്കാ ബാവാ

കോട്ടയം ∙ സുപ്രീം കോടതിയിൽനിന്നു കട്ടച്ചിറ സെന്റ് മേരീസ് പള്ളി സംബന്ധിച്ചുണ്ടായ വിധി സഭയിൽ ശാശ്വത സമാധാനത്തിനു വീണ്ടുമൊരു സുവർണാവസരം പ്രദാനം ചെയ്‌തിരിക്കുന്നുവെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. 

മലങ്കര ഓർത്തഡോക്സ് സഭയുടെ നിലപാടുകൾക്കുള്ള സാധൂകരണവും സഭയുടെ മുന്നോട്ടുള്ള പ്രയാണത്തിനുള്ള മാർഗദർശനവുമാണ് ഈ വിധിയിലൂടെ ലഭ്യമായത്. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ് ശാശ്വത സമാധാനത്തിനു തയാറാകണമെന്നു കാതോലിക്കാ ബാവാ പറഞ്ഞു. 

ഉന്നയിക്കപ്പെട്ട എല്ലാ തർക്കങ്ങളും ഈ വിധിയിലൂടെ സുപ്രീം കോടതി നിരസിച്ചിരിക്കുകയാണ്. യാഥാർഥ്യം ഉൾക്കൊണ്ട് വ്യവഹാരം ഉപേക്ഷിച്ച് സമാധാനത്തിന്റെ പാത പിന്തുടരാൻ എല്ലാ വിശ്വാസികളും തയാറാകണമെന്നു സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ്, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ ആവശ്യപ്പെട്ടു.