ലോഡ്ഷെഡിങ് തുടർന്നു; സ്ഥിതി ഇന്ന് വിലയിരുത്തും

തിരുവനന്തപുരം∙ വൈദ്യുതി ലഭ്യത കുറഞ്ഞതിനെ തുടർന്നു സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഇന്നലെ വൈകിട്ട് എഴുമുതൽ ഒൻപതുവരെ ലോഡ്ഷെഡിങ് ഏർപ്പെടുത്തി. ഇന്നത്തെ സ്ഥിതി വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ലോഡ് ഷെഡിങ് തുടരും.

അവധിദിനമായതിനാൽ ഇന്നു വൈദ്യുതി ഉപയോഗം കുറയുമെന്നാണു പ്രതീക്ഷ. പൊതുവിപണിയിൽ നിന്നു വൈദ്യുതി വാങ്ങിയ ശേഷവും 200 മെഗാവാട്ടിന്റെ കമ്മി ഉണ്ടായ സാഹചര്യത്തിലാണ് ഇന്നലെ ലോഡ്ഷെഡിങ് വേണ്ടിവന്നത്.

 മൂന്നു കേന്ദ്ര നിലയങ്ങളിൽ നിന്ന് ഇപ്പോഴും വൈദ്യുതി ലഭിക്കുന്നില്ല. സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളിൽ പലതും പ്രളയത്തെ തുടർന്നു തകരാറിലായതും ഉൽപാദനം കുറയാൻ ഇടയാക്കി.