കെഎസ്ആർടിസി 30% വരെ സർവീസുകൾ നിർത്തും

കോഴിക്കോട് ∙ ഇന്ധന വിലവർധനയെത്തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ആർടിസി 20 മുതൽ 30% വരെ സർവീസുകൾ നിർത്തലാക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. തിരക്കൊഴിഞ്ഞ സമയത്തെ ട്രിപ്പുകളാണ് ഒഴിവാക്കുന്നത്. ഡീസൽ വില വർധന പ്രതിമാസം 4.6 കോടി രൂപയുടെ അധികബാധ്യതയുണ്ടാക്കുന്നുണ്ട്. ബസ്നിരക്ക് കൂട്ടുന്നതും നിലവിലെ പ്രതിസന്ധിക്കുള്ള പരിഹാരമാകില്ല. ജീവനക്കാരും യാത്രക്കാരും  സാഹചര്യം മനസ്സിലാക്കുമെന്നാണു പ്രതീക്ഷയെന്നും ശശീന്ദ്രൻ പറഞ്ഞു.