ബുധനാഴ്ചയ്ക്കു മുന്‍പ് ബിഷപ് കേരളത്തിലെത്തും

ജലന്തർ ∙ കന്യാസ്ത്രീയുടെ പരാതിയിൽ പൊലീസ് നിർദേശപ്രകാരം ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ഹാജരാകുമെന്ന് ജലന്തർ  രൂപത. അടുത്ത ബുധനാഴ്ചയ്ക്കു മുമ്പായി ബിഷപ് കേരളത്തിലെത്തുമെന്നും രൂപതാധികൃതർ വ്യക്തമാക്കി. തുടർനടപടികൾ നിയമവിദഗ്ധരുമായി ആലോചിച്ചു നടത്തും. 

അന്വേഷണത്തോടു പൂർണമായും സഹകരിക്കുമെന്നു  ബിഷപ് നേരത്തേതന്നെ  വ്യക്തമാക്കിയതാണെന്നും രൂപത അറിയിച്ചു.