ശശി കേസിൽ പരാതി ലഭിച്ചിട്ടില്ലെന്ന് സ്പീക്കർ

തിരുവനന്തപുരം∙ പി.കെ.ശശി എംഎൽഎയുമായി ബന്ധപ്പെട്ട കേസിൽ തനിക്കു പരാതി ലഭിച്ചിട്ടില്ലെന്നു സ്പീക്കർ അറിയിച്ചു. മാധ്യമങ്ങളിലൂടെ അറിഞ്ഞ വിവരങ്ങൾ മാത്രമേയുള്ളൂ. പരാതിക്കാരിക്കു പൊലീസിനെയോ കോടതിയെയോ സമീപിക്കാം. നിയമസഭയ്ക്ക് ഇതിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. സാമാജികനായതിന്റെ പ്രത്യേക പരിഗണന ആർക്കും ലഭിക്കില്ല.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കന്യാസ്ത്രീകൾ നടത്തുന്ന സമരം ചരിത്രത്തിലെ വഴിത്തിരിവാണ്.