മുഖ്യമന്ത്രി ഇന്ന് ആശുപത്രി വിടും; 24 ന് തിരിച്ചെത്തും

തിരുവനന്തപുരം ∙ യുഎസിൽ ചികിൽസ പൂർത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ ആരോഗ്യവാൻ. ഇന്ന് ആശുപത്രി വിടുന്ന അദ്ദേഹം യുഎസിൽ നിന്നു മടങ്ങും മുൻപ് പ്രമുഖരുമായി കേരളത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ടു ചർച്ച നടത്തും. തുടർച്ചയായ ദീർഘയാത്ര ഒഴിവാക്കാൻ ദുബായിൽ വിശ്രമിച്ച ശേഷം 24നു രാവിലെ തിരുവനന്തപുരത്തെത്തും.