സാലറി ചാലഞ്ചിനെ പരാജയപ്പെടുത്താനുള്ള ശ്രമം തെറ്റായ പ്രവണത: കോടിയേരി

കൊല്ലം∙ സാലറി ചാലഞ്ചിനെ പരാജയപ്പെടുത്താൻ ചില കുബുദ്ധികൾ ശ്രമിക്കുന്നതു തെറ്റായ പ്രവണതയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിർബന്ധിത പിരിവ് അടിച്ചേൽപ്പിക്കില്ല.

പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ആദരിക്കാൻ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഒത്തുചേരൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. സാലറി ചാലഞ്ചിനെതിരെ തീരുമാനം എടുത്ത സംഘടനകളെ തിരുത്താൻ കോൺഗ്രസും യുഡിഎഫും തയാറാകണം.

സിപിഎം പ്രതിപക്ഷത്തായാലും ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഇതേ സമീപനം തന്നെയാകും സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.