ഗീത ഗോപിനാഥ് മാറേണ്ടി വരും: മുഖ്യമന്ത്രി

ഗീത ഗോപിനാഥ്

തിരുവനന്തപുരം ∙ ഗീത ഗോപിനാഥ് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് ആയി ചുമതലയേറ്റ സാഹചര്യത്തിൽ തന്റെ സാമ്പത്തിക ഉപദേഷ്ടാവ് എന്ന സ്ഥാനത്തുനിന്നു മാറേണ്ടിവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ഐഎംഎഫിന്റെ ചുമതലയേൽക്കുമ്പോൾ മറ്റു പദവികളൊന്നും വഹിക്കാൻ പാടില്ലെന്നാണു ചട്ടം. ഗീത ഗോപിനാഥിനെ ഉപദേഷ്ടാവാക്കിയപ്പോൾ സംശയം പ്രകടിപ്പിച്ചവർക്ക് ഇപ്പോഴെങ്കിലും അവരുടെ യോഗ്യത മനസിലായിക്കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.