Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റേഷൻ വിതരണം കാര്യക്ഷമമാക്കാൻ ഗുണ നിലവാര മാനേജ്മെന്റ്

E-POS

പാലക്കാട്∙ റേഷൻ വിതരണം കാര്യക്ഷമമാക്കുന്നതിന് ഈ മാസം അവസാനത്തേ‍ാടെ ഗുണ നിലവാര മാനേജ്മെന്റ് സംവിധാനം നടപ്പാക്കാൻ സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി ഇ പോസ് മെഷീന് പുതിയ സോഫ്റ്റ്​വെയറും സർവറും വരും. സർവർ ഇടയ്ക്കിടെ തകരാറിലാകുന്നതു പരിഹരിക്കാൻ ലോഡ് ബാലൻസർ സംവിധാനം സ്ഥാപിക്കുന്ന കാര്യം കഴിഞ്ഞ ദിവസം മന്ത്രി തലത്തിൽ ചർച്ച ചെയ്തിരുന്നു.

ഏതെങ്കിലും ജില്ലയിൽനിന്ന് സർവറിലേക്കു തള്ളിക്കയറ്റം ഉണ്ടായാൽ ലോഡ് ബാലൻസറിലൂടെ സ്വയം ക്രമീകരിക്കാൻ കഴിയുമെന്നതിനാൽ വിതരണത്തിലെ പ്രശ്നം വേഗം പരിഹരിക്കാനാകുമെന്നാണു വിലയിരുത്തൽ. നാഷനൽ ഇൻഫോമാറ്റിക്സ് സെന്ററിന്റെ പുതിയ സോഫ്റ്റ്​വെയറിലൂടെ വിതരണത്തിലെ തകരാറുകൾ മുൻകൂട്ടി മനസ്സിലാക്കാം.

ഇ പോസ് മെഷീൻ വഴി തകരാറിന്റെ സ്വഭാവം, എത്ര സമയത്തിനുള്ളിൽ വിതരണം പുനരാരംഭിക്കും എന്നീ വിവരങ്ങൾ റേഷൻ കടകളിൽ ലഭിക്കും. രണ്ടു ഭാഗങ്ങളിലായുള്ള വിതരണ സർവറുകളുടെ നിയന്ത്രണം ഒരു യൂണിറ്റാക്കുന്ന വിധത്തിലാണ് മാനേജ്മെന്റ് സംവിധാനം. ആധാർ സർവറിനു പ്രത്യേക ആധാർ ടീമും ഇന്റർനെറ്റിന് ബിഎസ്എൻഎൽ സർവർ ടീമും എന്നതാണു നിലവിലെ രീതി.

ഷൻ കടകളിലെ കണക്ടിവിറ്റി, പ്രവർത്തനം എന്നീ കാര്യങ്ങളും അതതുസമയം രേഖപ്പെടുത്താൻ നടപടിയുണ്ടാകും. ഇ പോസ് മെഷീനുമായി ബന്ധിപ്പിച്ച ഐടി മിഷന്റെ സർവർ ഒഴിവാക്കി പുതിയ സർവറിലേക്കു ഡേറ്റ കൈമാറുന്ന നടപടി ആരംഭിച്ചു.