മുകേഷ് കേസും ബാലൻ–ശ്രീമതി കമ്മിഷനു വിടുമായിരിക്കും: ചെന്നിത്തല

തിരുവനന്തപുരം∙മുകേഷ് എംഎൽഎയ്ക്കെതിരായുള്ള ആരോപണവും മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതിയും ചേർന്നുള്ള അന്വേഷണ കമ്മിഷനു വിട്ടു സിപിഎം ശരിയാക്കിയെടുക്കുമായിരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിനെയൊന്നും അന്വേഷണം ഏൽപ്പിക്കില്ല. പകരം ഒരു മന്ത്രിയെയും എംപിയെയും ഏൽപ്പിക്കുന്നതാണ് സിപിഎമ്മിലെ ഇപ്പോഴത്തെ പതിവെന്നും ചെന്നിത്തല പറഞ്ഞു.