ചെന്നിത്തലയെ അപമാനിച്ച് പൊലീസിലെ വാട്സാപ് ഗ്രൂപ്പ്

രമേശ് ചെന്നിത്തല

കാസർകോട്∙ ശബരിമല വിവാദത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ അപമാനിച്ചു പൊലീസുകാരുടെ വാട്സാപ് ഗ്രൂപ്പിൽ പ്രചാരണം. ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കണമെന്ന ചെന്നിത്തലയുടെ നിലപാടിനെ പരിഹസിച്ചു കൊണ്ടുള്ള കുറിപ്പാണു കാസർകോട് പൊലീസ് എന്ന ഗ്രൂപ്പിൽ പ്രചരിക്കുന്നത്.

ചെന്നിത്തലയെയും കുടുംബത്തെയും വ്യക്തിപരമായി അപഹസിക്കുന്ന പരാമർശങ്ങളുമുണ്ട്. സമൂഹമാധ്യമത്തിലൂടെ തന്നെ താറടിക്കാനുള്ള ശ്രമമാണു പ്രചാരണമെന്നും ഇതു ഡിജിപിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലയിൽ സർവീസിലുള്ള പൊലീസുകാർക്കു വാർത്തകൾ കൈമാറാനുള്ള ഇടം എന്ന പേരിൽ 2016 ജൂലൈ 17ന് ആണ് ഈ വാട്സാപ് ഗ്രൂപ്പ് തുടങ്ങിയത്.