അമ്മ, ഫെഫ്ക ഭാരവാഹികൾക്കെതിരെ വനിതാ കമ്മിഷൻ അധ്യക്ഷ

കൊച്ചി∙ അമ്മ പ്രസിഡന്റ് മോഹൻലാലിനും ഫെഫ്ക  ജനറൽ സെക്രട്ടറി  ബി. ഉണ്ണികൃഷ്ണനുമെതിരെ സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. ‘അമ്മയുടെ നേതൃത്വത്തിലേക്കു മോഹൻലാൽ വന്നപ്പോൾ ഡബ്ല്യുസിസിക്കു വലിയ പ്രതീക്ഷയായിരുന്നു. അത് അസ്ഥാനത്തായി. അദ്ദേഹം കുറേക്കൂടി ഉത്തരവാദിത്തം കാണിക്കണം.

കുറ്റാരോപിതനെ നിരപരാധിത്വം തെളിയിക്കുന്നതു വരെ സംഘടനക്കു പുറത്തു നിർത്തണമായിരുന്നു.. എന്നിട്ടും തിരികെ എടുത്തു. ഇടതുപക്ഷ സഹയാത്രികനെന്ന് അവകാശപ്പെടുന്ന ഉണ്ണികൃഷ്ണൻ കുറ്റാരോപിതനെ  നായകനാക്കി സിനിമയെടുക്കുന്നതു ശരിയാണോ എന്നു ചിന്തിക്കണം- ജോസഫൈൻ പറഞ്ഞു.