ആധാരത്തിന്റെ പകർപ്പ്: പ്രളയബാധിതരെ ഒഴിവാക്കി

തിരുവനന്തപുരം∙ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലുണ്ടായ പ്രളയത്തിലും കാലവർഷക്കെടുതിയിലും ആധാരം നഷ്ടപ്പെട്ടവർക്ക് അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകുന്നതിനു മുദ്രവില, റജിസ്ട്രേഷൻ ഫീസ് എന്നിവ പൂർണമായും ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പ്രളയക്കെടുതിയിൽ ഭൂമി നഷ്ടപ്പെട്ടവർക്കു സർക്കാരോ സംഘടനകളോ വ്യക്തികളോ സൗജന്യമായി നൽകുന്ന ഭൂമിയുടെ റജിസ്ട്രേഷന് ആവശ്യമായ സ്റ്റാംപ് ഡ്യൂട്ടി,റജിസ്ട്രേഷൻ ഫീസ് എന്നിവയും ഒഴിവാക്കി. പുതിയതായി പ്രവർത്തനം തുടങ്ങിയ നാലു പൊലീസ് സ്റ്റേഷനുകളിലേക്ക് 49 പുതിയ തസ്തികകൾ സൃഷ്ടിച്ചു. മൊത്തം 174 തസ്തികകളാണ് അനുവദിച്ചത്. ബാക്കി തസ്തികകൾ പുനർവിന്യാസം വഴി നികത്തും.