റിപ്പോർട്ടിനു മുൻപേ ശശിയും ബാലനും ഒരേ വേദിയിലെത്തും

ഒറ്റപ്പാലം (പാലക്കാട്) ∙ പീഡനാരോപണം നേരിടുന്ന പി.കെ.ശശി എംഎൽഎയും സിപിഎം പാർട്ടി അന്വേഷണ കമ്മിഷൻ അംഗം മന്ത്രി എ.കെ.ബാലനും കമ്മിഷൻ റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിനു സമർപ്പിക്കുന്നതിനു മുൻപു തന്നെ ഒരേ വേദിയിലെത്തും. സിപിഐയിൽ നിന്നു രാജിവച്ചു സിപിഎമ്മിൽ ചേരുന്നവർക്കു സ്വീകരണം നൽകാൻ പാലക്കാട് തച്ചമ്പാറയിൽ 26ന് ലോക്കൽ കമ്മിറ്റി ഒരുക്കുന്ന പ്രകടനത്തിലും പൊതുയോഗത്തിലുമാണ് ഇരുവരും പങ്കെടുക്കുന്നത്.