മാത്യൂസ് പ്രഥമൻ ബാവായുടെ ഓർമപ്പെരുന്നാൾ

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവാ

കോട്ടയം ∙ ദേവലോകം അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവായുടെ ഓർമപ്പെരുന്നാൾ അരമന ചാപ്പലിൽ ഏഴിനും എട്ടിനും നടക്കും. പെരുന്നാളിനു ഫാ.ഏബ്രഹാം പി.ജോർജ് കൊടിയേറ്റി. 7നു വൈകിട്ട് 7നു ഫാ.ജോൺ തോമസ് കരിങ്ങാട്ടിൽ അനുസ്മരണ പ്രസംഗം നടത്തും. തുടർന്നു പ്രദക്ഷിണവും കൈമുത്തും.

8നു ഏഴരയ്ക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ മൂന്നിൻമേൽ കുർബാന. തുടർന്നു പ്രദക്ഷിണം, കബറിങ്കൽ ധൂപപ്രാർഥന, ആശിർവാദം, നേർച്ചവിളമ്പ്. 10നു ദേവലോകം വലിയപെരുന്നാൾ ആലോചന യോഗം പരിശുദ്ധ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേരുമെന്ന് അരമന മാനേജർ ഫാ. എം.കെ.കുര്യൻ അറിയിച്ചു.

മാർ തേവോദോസിയോസിന്റെ ഓർമപ്പെരുന്നാൾ

ഭിലായ് ∙ ഓർത്തഡോക്സ് സഭ കൽക്കട്ട ഭദ്രാസനാധിപനായിരുന്ന ഡോ. സ്തേഫാനോസ് മാർ തേവോദോസിയോസിന്റെ 11–ാം ഓർമപ്പെരുന്നാൾ സെന്റ് തോമസ് ആശ്രമത്തിൽ തുടങ്ങി. കത്തീഡ്രലിൽ നിന്ന് അദ്ദേഹത്തിന്റെ കബറിങ്കലേക്കു റാസ നടത്തി. ഇന്നു ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസിന്റെ പ്രധാന കാർമികത്വത്തിൽ കുർബാനയും കബറിങ്കൽ ധൂപപ്രാർഥനയും നടത്തും. ഡോ. ജോസഫ് മാർ ദിവന്നാസിയോസ് സംബന്ധിക്കും. കുർബാനയെ തുടർന്ന് നേർച്ചയോടെ പെരുന്നാൾ സമാപിക്കും.