പൊലീസിൽനിന്നു പ്രതീക്ഷിക്കുന്നത് മാന്യമായ പെരുമാറ്റം: മുഖ്യമന്ത്രി

പിണറായി വിജയൻ

തിരുവനന്തപുരം∙ പരാതിക്കിടയില്ലാത്ത വിധം മാന്യമായ പെരുമാറ്റമാണു പൊലീസിൽനിന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനങ്ങളോടു മാതൃകാപരമായി ഇടപെടാൻ പുതുതായി സേനയിൽ ചേരുന്നവർക്കു കഴിയണം. ഒരാൾ ചെയ്യുന്ന പ്രവൃത്തി പോലും സേനയെ ആകെ കളങ്കപ്പെടുത്തും. ഭരണഘടന വെല്ലുവിളികൾ നേരിടുന്ന ഈ സമയത്തു ഭാരിച്ച ഉത്തരവാദിത്തമാണു പൊലീസ് സേനയ്ക്ക്് നേരിടാനുള്ളത്.

ഭരണഘടന ഉറപ്പു നൽകുന്ന കാര്യങ്ങൾ സംരക്ഷിക്കുന്നതിനു പൊലീസിന്് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പേരൂർക്കട എസ്എപി ക്യാംപിൽ കേരളാ ആംഡ് പൊലീസിന്റെ മൂന്നാം ബറ്റാലിയനിലെയും അഞ്ചാം ബറ്റാലിയനിലെയും പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളുടെ പാസിങ്ങ്് ഔട്ട്് പരേഡിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പൊലീസ്് മേധാവി ലോക്നാഥ്് ബെഹ്റയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

16 പേർ എംബിഎക്കാർ; 21 പേർ ബിടെക്കുകാർ

551 പേരാണു പരിശീലനം പൂർത്തിയാക്കിയത്. ഇതിൽ എംബിഎക്കാർ 16 പേരും ബിരുദാനന്തര ബിരുദമുള്ളവർ 52 പേരും ബിരുദധാരികൾ 234 പേരും ഉൾപ്പെടുന്നു. 21 ബിടെക് ബിരുദധാരികളും രണ്ട് എംസിഎക്കാരുമാണ്്. എംടെക്ക്് നേടിയ ഒരാളും എംഎസ്ഡബ്ള്യു ഉള്ള രണ്ടു പേരും പുതിയ ബാച്ചുകളിലുണ്ട്.