ശശികല മരക്കൂട്ടത്ത് അറസ്റ്റിൽ; ഇന്നു ഹർത്താൽ

കെ.പി. ശശികല

യുവതീപ്രവേശത്തെ എതിർക്കുന്നവർ സന്നിധാനത്ത് എത്താതിരിക്കാൻ മുൻകരുതൽ അറസ്റ്റും തടഞ്ഞുവയ്ക്കലും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ മരക്കൂട്ടത്തു പൊലീസ് അറസ്റ്റ് ചെയ്തു. ആചാര സംരക്ഷണസമിതി സംസ്ഥാന കൺവീനർ പൃഥ്വിപാൽ പമ്പയിൽ അറസ്റ്റിലായി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഭാർഗവറാമിനെയും ഇവിടെ തടഞ്ഞുവച്ചു. ഹിന്ദു ഐക്യവേദിയും ശബരിമല കർമ സമിതിയും ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താലിന് ആഹ്വാനം ചെയ്തു.