Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രോളുകൾ കണ്ട് പിൻമാറില്ല: ‘മറുപുറ’ത്തിൽ മനം തുറന്ന് കെ.സുരേന്ദ്രൻ

k-surendran

കോട്ടയം ∙ സോഷ്യൽ മീഡിയയിൽ ആക്ഷേപിക്കുന്നവർക്കു മറുപടിയുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ശരിയെന്നു തോന്നുന്ന കാര്യങ്ങളെ പറയാറുള്ളുവെന്നും ട്രോളുകൾ കണ്ടു പിന്തിരിഞ്ഞോടാനില്ലെന്നും സുരേന്ദ്രൻ മനോരമ ഒാൺലൈന്റെ അഭിമുഖ പരിപാടിയായ ‘മറുപുറ’ത്തിൽ പറഞ്ഞു. 

‘‘എന്തിനാണ് എന്നെ എല്ലാവരും വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് സാമാന്യമായി പരിശോധിച്ചാൽ ബോധ്യമാകും.  നവമാധ്യമങ്ങളിൽ വരുന്ന ട്രോളുകളും ആക്ഷേപങ്ങളും കണ്ടിട്ട് പിന്തിരിഞ്ഞ് ഓടുന്ന ആളല്ല ഞാൻ. പറയാനുള്ളത് ആരുടെ മുന്നിലും പറയും. നവമാധ്യമങ്ങൾ ഇല്ലാത്ത കാലത്തും പറഞ്ഞിട്ടുണ്ട് ഇനിയും പറയും. ശരിയാണെന്ന് തോന്നുന്ന കാര്യങ്ങളേ പറയാറുള്ളൂ. ഇടപെടേണ്ട സന്ദർഭങ്ങളിലേ ഇടപെടാറുള്ളൂ. ഞാൻ സംബോധന ചെയ്യുന്നത് ഈ രാജ്യത്തെ ബുദ്ധിജീവികളെ അല്ല, സാധാരണ മനുഷ്യരെ ആണ്. പാവങ്ങളെയാണ്. ജനത്തോടു പറയണം എന്നാഗ്രഹിക്കുന്ന കാര്യങ്ങളാണ് നവമാധ്യമങ്ങളിലൂടെ പറയുന്നത്. എന്നെ എതിർക്കുന്നത് എസ്ഡിപിെഎക്കാരും സിപിഎമ്മുകാരുമൊക്കെയാണ്. 

സോഷ്യൽ മീഡിയയിൽ പല പ്രമുഖരും ഇത്തരം ആക്ഷേപങ്ങൾ നടത്തുന്നവരെ ബ്ലോക്ക് ചെയ്യും. പക്ഷേ ഞാൻ അത് ചെയ്യാറില്ല. എനിക്ക് പറയാനുള്ളത് പറഞ്ഞിട്ട് പോകുന്നു എന്നല്ലാതെ കമന്റ് ബോക്സിൽ നോക്കാറില്ല. അവർ അവരുടെ സംസ്കാരം പറയുന്നു. എന്തെല്ലാം ആക്ഷേപങ്ങളാണ് എനിക്കെതിരെ വരുന്നത്. പൊതുജീവിതത്തിനിടയിൽ അപൂർവമായി കിട്ടുന്ന സമയത്താണ് സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നത്. എനിക്കെതിരായി വരുന്ന കമന്റ് വായിച്ച് വിഷമിച്ച് എന്നോട് പലരും പറഞ്ഞിട്ടുണ്ട്, ആരെയെങ്കിലും വച്ച്  കമന്റുകൾ ബ്ലോക്ക് ചെയ്യണമെന്ന്. സോഷ്യൽ മീഡിയയുടെ ശക്തിയും ദൗർബല്യവും സംബന്ധിച്ച് കൃത്യമായി ബോധ്യമുള്ള പൊതുപ്രവർത്തകനാണ് ഞാൻ. – കെ.സുരേന്ദ്രൻ പറയുന്നു.

related stories